Sunday, March 27, 2011

കൂട്ടുസ്വത്തിന്റെ സകാത്ത്

നബി() മുസ്ലിംകള്ക്കു നിര്ബന്ധമാക്കിയ സകാത്ത് വിശദീകരിച്ചുകൊണ്ട്, ഒന്നാം ഖലീഫ അബൂബക്കര്‍(), അനസ്()വിനെ ബഹറൈനിലേക്ക് സകാത് ഉദ്യോഗസ്ഥനായി നിയമിച്ചയക്കുമ്പോള് എഴുതിക്കൊടുത്ത രേഖയില്ഇപ്രകാരമുണ്ട്: 'സകാതിനെ ഭയന്ന്, വിട്ടുപിരിഞ്ഞുനില്ക്കുന്നവയെ ഒരുമിച്ചുകൂട്ടുവാനോ, ഒരുമിച്ചുകൂട്ടിയതിനെ വിട്ടുപിരിക്കുവാനോ പാടില്ല. രണ്ടുകൂട്ടുകാരുണ്ടെങ്കില്അവര്പരസ്പരം വീതം സ്വീകരിക്കണം.' (ബുഖാരി 1450-1451)
ഹുമൈദില്നിന്ന് നിവേദനം. ഹസന്‍ () എന്നവര്മക്കയില്വന്നു. തദവസരം രണ്ടുപേര്ക്ക് പങ്കാളിത്തമുള്ള നാല്പതാടുകളെ സംബന്ധിച്ച്, അദ്ദേഹത്തോട് അവര്ചോദിച്ചു. "അതില്ഒരാട് സകാതുണ്ട്'' എന്നദ്ദേഹം പറഞ്ഞു (ബൈഹഖി 7335)
ജുറൈജ് പ്രസ്താവിച്ചു: അത്വാഅ് എന്നവരോട്, നാല്പതാടുകളില്പങ്കാളിത്തമുള്ള ഒരു സംഘത്തെക്കുറിച്ച് ഞാന് ചോദിച്ചു. ഒരാട് സകാതായി അവര്ക്കു നിര്ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്ക്കു 39ഉം അപരന് ഒരാടുമാണെങ്കിലോ എന്നു ഞാന്വീണ്ടും ചോദിച്ചു. അവര്ക്കിരുവര്ക്കുംകൂടി ഒരാട് നര്ബന്ധമാണെന്ന് അദ്ദേഹം പ്രതിവചിച്ചു. ( ബൈഹഖി 7336)

No comments:

Post a Comment